ഒടിടിയിലെത്തിയിട്ടും തിയേറ്റർ തൂത്തുവാരി കണ്ണൂർ സ്‌ക്വാഡ്

കണ്ണൂർ സ്‌ക്വാഡ്ഒടിടിയിൽ റിലീസ് ചെയ്തിട്ടും തിയേറ്ററിലേക്ക് ഇടിച്ചു കയറുന്നു . 17 ന് അർധരാത്രി ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിട്ടും രാത്രി ഷോ ഹൗസ് ഫുൾ. കൊച്ചി പിവിആർ തിയറ്ററിൽ ആണ് കണ്ണൂർ സ്ക്വാഡ് ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിഎത്തിയ ചിത്രത്തിന് ആദ്യത്തെ ദിവസം മുതൽ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്
17 നുള്ള നൈറ്റ് ഷോയുടെ ഭൂരിഭാഗം ടിക്കറ്റും ഷോയ്ക്ക് മുൻപേ തന്നെ വിറ്റഴിഞ്ഞു. കണ്ണൂർ സ്ക്വാഡിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതിനിടെ ഒടിടിയിൽ സിനിമ കണ്ടപ്പോൽ തിയറ്റർ എക്സ്പീരിയൻസ് മിസ്സായെന്ന് പറയുന്നവരും നിരവധിയാണ്. ഇനിയുള്ള ദിവസങ്ങളിലും തീയറ്ററിൽ കണ്ണൂർ സ്‌ക്വാഡ് കാണാൻ ആരാധകരെത്തും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
. മമ്മൂട്ടി നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസ് രാജ് ആണ്. മമ്മൂട്ടി കമ്പനിയായിരുന്നു നിർമാണം. റോണി, മുഹമ്മദ് ഷാഫി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്