പ്രതിച്ഛായ ഒടിടിയിലേക്ക് !

prathichaya

 നിവിൻ പോളി, ഷറഫുദ്ദീൻ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ് പ്രതിച്ഛായ. ഒരു പൊളിറ്റിക്കൽ ഡ്രാമ സ്വഭാവത്തിൽ പുറത്തുവന്ന സിനിമയ്ക്ക് മോശം പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. തിയേറ്ററിൽ നിന്ന് കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.

ഏപ്രിൽ 24 മുതൽ പ്രതിച്ഛായ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തിയേറ്ററിൽ ചലനമുണ്ടാക്കാൻ സാധികാത്ത സിനിമയ്ക്ക് ഒടിടിയിൽ ജനപ്രീതി നേടാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags