'ഒരു വട്ടം കൂടി' ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

google news
sadg


മനോജ് നന്ദം, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി,സിബി തോമസ്,ശരത് കോവിലകം,അമല റോസ് ഡോമിനിക്ക്, ഊർമ്മിള മഹന്ത തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സാബു ജയിംസ് തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന “ഒരുവട്ടം കൂടി “യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

ത്രീ ബെൽസ് ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന  ചിത്രത്തിന്റെ ഛായാഗ്രഹണം സാബു ജെയിംസ് നിർവ്വഹിക്കുന്നു. സാബു ജെയിംസ് എഴുതിയ വരികൾക്ക് പ്രവീൺ ഇമ്മടി, സാം കടമ്മനിട്ട എന്നിവർ സംഗീത സംവിധാനം നിർവ്വഹിക്കുന്നു.ആലാപനം-കെ എസ് ചിത്ര,സുദീപ് കുമാർ,കഥ-പോൾ  വർഗീസ്,പശ്ചാത്തല സംഗീതം- പ്രവീൺ ഇമ്മടി,സൗണ്ട് ഇഫക്ട്-അരുൺ രാമവർമ്മ,സൗണ്ട് മിക്സിംഗ്-അജിത്ത് എബ്രഹാം ജോർജ്, വിതരണം-സാഗാ ഇന്റർനാഷണൽ,പി ആർ ഒ : എ എസ് ദിനേശ്.
 

Tags