നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്', മനസു തുറന്ന് നടി റിയ ഷിബു
'ഒരുപാട് റിലാക്‌സ് ആയി ഇരിക്കുന്ന നടന്‍ ആണ് നിവിന്‍ പോളി.
നിവിനും ജഗതി ശ്രീകുമാറിലും താന്‍ കണ്ടിട്ടുള്ള ക്വാളിറ്റിയെക്കുറിച്ച് മനസുതുറന്ന് നടി റിയ ഷിബു. വളരെ റിലാക്‌സ് ആയി ഇരിക്കുന്ന നടനാണ് നിവിന്‍ എന്നും നമുക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതില്‍ പിടിച്ച് അദ്ദേഹം ആ സീന്‍ പൂര്‍ത്തിയാക്കുമെന്നും റിയ പറഞ്ഞു.
tRootC1469263">'ഒരുപാട് റിലാക്‌സ് ആയി ഇരിക്കുന്ന നടന്‍ ആണ് നിവിന്‍ പോളി. ഒരു സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞു സംവിധായകന്‍ ഓക്കേ പറഞ്ഞാല്‍ അദ്ദേഹം പോയി റിലാക്‌സ് ആയി ഇരിക്കും. വേറെ ഒരാള്‍ സീന്‍ ചെയ്യുന്ന സമയത്ത് ഗോഷ്ടി കാണിക്കുന്ന ലെവല്‍ റിലാക്‌സ് ആണ് നിവിന്‍. എനിക്ക് എവിടെയെങ്കിലും തെറ്റിപ്പോയാലും അതില്‍ പിടിച്ച് അദ്ദേഹം ആ സീന്‍ പൂര്‍ത്തിയാക്കും. അവിടെ കട്ട് ചെയ്യാന്‍ നിവിന്‍ പറയില്ല. നിവിന് മുന്‍പ് ജഗതി സാര്‍ മാത്രമാണ് അങ്ങനെ ചെയ്തു കണ്ടിട്ടുള്ളത്', റിയയുടെ വാക്കുകള്‍.
.jpg)


