'മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന്'; 'ലോക' ടീമിനെ പ്രശംസിച്ച് ജൂഡ്

jude

ഓണം റിലീസായി എത്തിയ ചിത്രം ബോക്‌സോഫിസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്. 

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്രയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓണം റിലീസായി എത്തിയ ചിത്രം ബോക്‌സോഫിസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്. 

'ലോക ചാപ്റ്റര്‍ 1 : ചന്ദ്ര'യെ പ്രശംസിച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമിനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു.

ഫാന്റസി ഴോണറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Tags