ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി സൈനിക സേവനത്തിന്

google news
bts

ലോകം മുഴുവന്‍ കീഴടക്കിയ സൗത്ത് കൊറിയന്‍ ബാന്‍ഡ് ആണ് ബിടിഎസ്. ഇന്ത്യയിലടക്കം ആര്‍മിയുള്ള (ഫാന്‍സ്) ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി കൊഴിയുകയാണ്. ബിടിഎസ് താരമായ സുഗ എന്ന മിന്‍ യൂന്‍ഗിയാണ് നിര്‍ബന്ധിത സൈനിക സേവനത്തിനായി തയ്യാറെടുക്കുന്നത്. ഇതോടെ ബിടിഎസിലെ മൂന്നാമത്തെയാളാണ് ബാന്‍ഡില്‍ നിന്ന് താല്‍ക്കാലികമായി പോകുന്നത്. മുന്‍പ് ജിന്‍, ജെഹോപ്പ് എന്നിവര്‍ അവരുടെ നിര്‍ബന്ധിത സൈനിക സേവനം ആരംഭിച്ചിരുന്നു.

'ബിഗ് ഹിറ്റ്' മ്യൂസിക് കമ്പനിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സുഗയുടെ സൈനിക സേവനം സെപ്റ്റംബര്‍ 22 നാണ് ആരംഭിക്കുക. 'സുഗ തന്റെ സേവനം പൂര്‍ത്തിയാക്കി മടങ്ങിവരുന്നതുവരെ നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകണം. ഈ സമയത്ത് അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഞങ്ങളുടെ കമ്പനിയും പരിശ്രമിക്കും, നന്ദി' എന്നാണ് ബിഗ്ഹിറ്റ് മ്യൂസിക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ കടുത്ത നിരാശയിലാണ് ആരാധകര്‍. ഗയുടെ എന്‍ലിസ്റ്റ്‌മെന്റിന് മുന്‍പായി അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ആരാധകര്‍ വിട്ടു നില്‍ക്കണമെന്നും ബിഗ് ഹിറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags