ആറാമത് ഒ കെ കുറ്റിക്കോൽ സ്മാരക നാടക പുരസ്കാരത്തിന് അർഹനായി ധർമ്മൻ ഏഴോം

Dharman Ezhom has been selected for the 6th O.K. Kuttikol Memorial Drama Award.

ജനകീയ നാടക-സംഗീത പ്രസ്ഥാനങ്ങളിലൂടെ കലാജീവിതം ആരംഭിച്ച ധർമ്മൻ ഏഴോം, ചെറുപ്പം മുതൽ സംഗീതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ കീഴിൽ സംഗീതപഠനം ആരംഭിച്ച അദ്ദേഹം കർണാടക സംഗീതത്തിലും വൈദഗ്ധ്യം നേടി. ഏഴോം നവോദയ അവതരിപ്പിച്ച 'ജൈത്രയാത്ര' എന്ന നാടകത്തിനാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് ഒ.വി. നാരായണന്റെ ഗാനങ്ങൾക്ക് സംഗീതം നൽകി നാടക സംഗീതരംഗത്ത് ശ്രദ്ധേയനായി.

 തളിപ്പറമ്പ് : പ്രശസ്ത നാടക പ്രവർത്തകനും നടനും സംവിധായകനും ചമയവിദഗ്ധനുമായിരുന്ന ഒ.കെ. കുറ്റിക്കോലിന്റെ സ്മരണാർത്ഥം പുരോഗമന കലാസാഹിത്യ സംഘം തളിപ്പറമ്പ് ഏർപ്പെടുത്തിയ 2026-ലെ (ആറാമത്) ഒ.കെ. കുറ്റിക്കോൽ പുരസ്കാരത്തിന് ജനകീയ സംഗീതജ്ഞനും നാടക സംഗീത സംവിധായകനുമായ ധർമ്മൻ ഏഴോം അർഹനായി. നാടക സംഗീതരംഗത്ത് പതിറ്റാണ്ടുകളായി നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

ജനകീയ നാടക-സംഗീത പ്രസ്ഥാനങ്ങളിലൂടെ കലാജീവിതം ആരംഭിച്ച ധർമ്മൻ ഏഴോം, ചെറുപ്പം മുതൽ സംഗീതരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ കീഴിൽ സംഗീതപഠനം ആരംഭിച്ച അദ്ദേഹം കർണാടക സംഗീതത്തിലും വൈദഗ്ധ്യം നേടി. ഏഴോം നവോദയ അവതരിപ്പിച്ച 'ജൈത്രയാത്ര' എന്ന നാടകത്തിനാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. തുടർന്ന് ഒ.വി. നാരായണന്റെ ഗാനങ്ങൾക്ക് സംഗീതം നൽകി നാടക സംഗീതരംഗത്ത് ശ്രദ്ധേയനായി.

Dharman Ezhom has been selected for the 6th O.K. Kuttikol Memorial Drama Award.23

1970-കളിൽ വിപ്ലവഗായകൻ കെ.പി.ആർ. പണിക്കർ നയിച്ച ജനകീയ സംഗീതയാത്രകളിൽ ഹാർമോണിസ്റ്റായും ഗായകനായും ധർമ്മൻ ഏഴോം സജീവമായി പ്രവർത്തിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടന്ന നിരവധി സാംസ്കാരിക ജാഥകളിൽ പങ്കെടുത്ത അദ്ദേഹം 1972 മുതൽ 1983 വരെ കേരളത്തിനകത്തും പുറത്തുമായി ജനകീയ സംഗീതപ്രചാരണത്തിൽ നിർണായക പങ്കുവഹിച്ചു.

1980-കളിൽ നാടക സംഗീതസംവിധായകനെന്ന നിലയിൽ ധർമ്മൻ ഏഴോമിന്റെ പ്രതിഭ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. കരിവെള്ളൂർ മുരളിയുടെ രചനയും ഒ.കെ. കുറ്റിക്കോലിന്റെ സംവിധാനവും നിർവഹിച്ച 'സംഘഗാനം' എന്ന നാടകത്തിലെ ഗാനങ്ങൾ വലിയ ജനപ്രീതി നേടി. "ദൂരെ ദൂരെ മലമുകളിൽ ദൂരെയുള്ള മേടുകളിൽ..." എന്ന ഗാനം ഇന്നും നാടകാസ്വാദകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണ്. കണ്ണൂർ-കാസർകോട് മേഖലകളിലെ നിരവധി അമേച്വർ നാടകങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച അദ്ദേഹം വടക്കൻ കേരളത്തിലെ നാടകസംഗീതത്തിന്റെ മുഖ്യശില്പികളിൽ ഒരാളായി മാറി.

1987-ൽ രൂപംകൊണ്ട പ്രൊഫഷണൽ നാടകസംഘമായ കണ്ണൂർ സംഘചേതനയുടെ ആദ്യനാടകമായ നീതിപക്ഷം മുതൽ പ്രജാപതി, സഖാവ്, പഴശ്ശിരാജ, സൂര്യാപേട്ട്, കാളകൂടം, ചരിത്രം അവസാനിക്കുന്നില്ല, സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ, ഫ്രീഡം റോഡ്, സമയതീരം, മറുപുറം, ചെഗുവേര, പിരാന, സൂര്യഹൃദയം, രണ്ടിടങ്ങഴി തുടങ്ങി പതിനാറോളം നാടകങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചു. സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ, സൂര്യഹൃദയം എന്നീ നാടകങ്ങളുടെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 2001-ൽ ജനകീയ സംഗീതത്തിനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

കരിവെള്ളൂർ മുരളി ചെയർമാനായും സന്തോഷ് കീഴാറ്റൂർ, രജിത മധു, കെ. ദാമോദരൻ, എസ്. പി. രമേശൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് 2026-ലെ ഒ.കെ. കുറ്റിക്കോൽ പുരസ്കാര ജേതാവായി ധർമ്മൻ ഏഴോമിനെ തെരഞ്ഞെടുത്തത്.

പുരസ്കാര സമർപ്പണ ചടങ്ങ് ഓഗസ്റ്റ് 13-ന് വൈകിട്ട് 5 മണിക്ക്, ഒ.കെ. കുറ്റിക്കോലിന്റെ ചരമദിനത്തിൽ, തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം ഹാളിൽ നടക്കും. പ്രശസ്ത സാംസ്കാരിക പ്രവർത്തകൻ കെ. ജയദേവൻ പുരസ്കാരം സമ്മാനിക്കും. 10,000 രൂപയും ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

തളിപ്പറമ്പിൽ നടന്ന വാർത്താസമ്മേളനത്തിൽ കരിവെള്ളൂർ മുരളി (ജൂറി ചെയർമാൻ) രജിത മധു, എസ് പി രമേശൻ, എം സന്തോഷ്, എം വി ജനാർദ്ദനൻ  എന്നിവർ പങ്കെടുത്തു.

Tags