തിരു വീർ നായകനായ “ഓ സുകുമാരി” ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി

Oh Sukumari

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ “പ്രീ വെഡ്ഡിംഗ് ഷോ” എന്ന ചിത്രത്തിന് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തിറങ്ങി. “ഓ സുകുമാരി” എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്. നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം, ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് നിർമ്മിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് “ഓ സുകുമാരി”.

tRootC1469263">

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘സംക്രാന്തികി വാസ്തുനത്തിന്’ ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ‘ഓ സുകുമാരി’. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘ശിവം ഭാജെ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഗംഗ എന്റർടൈൻമെന്റ്‌സ് ആണ് ഈ സിനിമയുടെ നിർമ്മാതാക്കൾ. നവാഗത സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ ഒരു കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ഒരു പക്കാ എന്റർടൈയ്‌നർ ആയി ഒരുക്കുന്ന ഈ സിനിമയുടെ ഗംഭീര ലോഞ്ച് ചടങ്ങ് നേരത്തെ ഹൈദരാബാദിൽ വെച്ച് നടന്നിരുന്നു.

ആഴവും ശക്തവുമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പ്രശസ്തനായ യുവതാരം തിരു വീർ, തന്റെ അഭിനയ യാത്ര ‘ഓ സുകുമാരി’ എന്ന ചിത്രത്തിലൂടെയും തുടരുകയാണ്. നിരൂപക പ്രശംസ നേടിയ ‘മസൂദ’ മുതൽ സമീപകാല ബ്ലോക്ക്ബസ്റ്ററായ ‘പ്രീ വെഡ്ഡിംഗ് ഷോ’ വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങളുടെ ഭാഗമായ തിരു വീർ, ഈ പുതിയ സിനിമയിലൂടെയും പ്രേക്ഷകർക്ക് വേറിട്ട അനുഭവം നൽകുമെന്ന് ഉറപ്പുനൽകുന്നു. കഴിഞ്ഞ മാസം 19-നാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ‘ഓ സുകുമാരി’ തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും.

Tags