‘ഓ സുകുമാരി’ ജൂലൈ 17-ന് എത്തും
യുവതാരം തിരു വീറും പ്രശസ്ത നടി ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം “ഓ സുകുമാരി”യുടെ ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വരുന്ന ജൂലൈ 17-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് നിർമ്മിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റ് കൂടിയാണിത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ‘പ്രീ വെഡ്ഡിംഗ് ഷോ’ക്ക് ശേഷം തിരു വീർ നായകനായി എത്തുന്ന ചിത്രം കൂടിയാണിത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
ഒരു പക്കാ ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിയും പ്രണയവും ഒപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ഈ ഫാമിലി എന്റർടൈനർ ഒരുക്കിയിരിക്കുന്നത്. തിരുവീർ അവതരിപ്പിക്കുന്ന ‘യാദഗിരി’, ഐശ്വര്യ രാജേഷ് വേഷമിടുന്ന ‘ദാമിനി’ എന്നീ കഥാപാത്രങ്ങളുടെ രസകരമായ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥ സഞ്ചരിക്കുന്നത്. ചിത്രത്തിന്റേതായി ഇതിനകം പുറത്തിറങ്ങിയ ടീസറും ‘ഓ സുകുമാരി’ എന്ന ടൈറ്റിൽ ഗാനവും സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ തകർപ്പൻ ‘വെഡ്ഡിംഗ് ആന്തവും’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. മികച്ചൊരു തിയേറ്റർ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന പ്രതീക്ഷയിലാണ് ആരാധകർ.
.jpg)

