ഓ മേരി ലൈല ഒടിടി റിലീസിന് ഒരുങ്ങുന്നു

fsh

 ഓ മേരി ലൈല ഒടിടി റിലീസിന് ഒരുങ്ങുന്നു.അഭിഷേക് കെ എസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ഓ മേരി ലൈല. അനുരാജ് ഒബിക്കൊപ്പം സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആന്റണി വർഗീസും സോന ഓലിക്കലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഓ മേരി ലൈല.

ഒരു റൊമാന്റിക് ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന, നടൻ ആന്റണി വർഗീസ് കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിൽ എത്തുമ്പോൾ സോണിയ ഓലിക്കൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പോൾ വർഗീസാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറിനൊപ്പം ശബരീഷ് വർമ്മയും ചേർന്നാണ്. ഛായാഗ്രഹണം ബബ്ലു അജുവും എഡിറ്റിംഗ് കിരൺ ദാസുമാണ്
 

Share this story