'അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍... ബിനു പപ്പു

binu

കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ടിരിക്കുകയാണ്. ഈ അവസരത്തില്‍ മകന്‍ ബിനു പപ്പു കുറിച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

'അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു', എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് കമന്റ് ചെയ്തു

Share this story