‘ഓടും കുതിര ചാടും കുതിര’ ഷൂട്ടിംങ് ആരംഭിച്ചു

kuthira

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയുടെ ഷൂട്ടിംങ് ആരംഭിച്ചു.

ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാനാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. സംവിധായകന്‍ അല്‍ത്താഫ് സലിമിന്റെ ജീവിത പങ്കാളി ശ്രുതി ശിഖാമണി ക്ലാപ്പടിച്ചു.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം’ ആണ് അല്‍ത്താഫിന്റെ ആദ്യ ചിത്രം. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ജിന്റോ ജോര്‍ജ്ജ് ക്യാമറയും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും കൈകാര്യം ചെയ്യുന്നു. എഡിറ്റിങ് അഭിനവ് സുന്ദര്‍ നായക് ആണ്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് വിതരണം നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളായി ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാന്‍ ശ്രീനിവാസന്‍, ലാല്‍, രണ്‍ജി പണിക്കര്‍, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരും അണിനിരക്കും.

Tags