ഇനി വെറും ‘എംബാം’പുരാൻ”: കെ. സുരേന്ദ്രൻ

Now its just Mbam Puran K Surendran
Now its just Mbam Puran K Surendran

സിനിമയിൽ ​ഗോധ്രാനന്തര കലാപം ഏകപക്ഷീയമായി ചിത്രീകരിച്ചതിലും ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ സീനുകൾ ആവിഷ്കരിച്ചതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

കോഴിക്കോട്: എമ്പുരാൻ ടീം ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. “ഉദരനിമിത്തം ബഹുകൃതവേഷം” എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇനി കാണുന്നത് എംപുരാനല്ല വെറും ‘എംബാം’പുരാൻ ആണെന്നും ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല, കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

സിനിമയിൽ ​ഗോധ്രാനന്തര കലാപം ഏകപക്ഷീയമായി ചിത്രീകരിച്ചതിലും ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ സീനുകൾ ആവിഷ്കരിച്ചതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വിവാദം കനത്തതോടെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു.

കലാകാരൻ എന്ന നിലയിൽ താൻ അഭിനയിക്കുന്ന ഒരു സിനിമയും ഏതെങ്കിലും രാഷ്‌ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അതുകൊണ്ടു തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.

“കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല” – എന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags

News Hub