കിഷോറിന് ഞാന്‍ മാത്രമായിരുന്നില്ല, മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു ; വെളിപ്പെടുത്തി ചാര്‍മിള

google news
charmila

കാമുകന്മാരെക്കുറിച്ച് നടി ചാര്‍മിള നടത്തിയ ഒരു പ്രസ്താവന ചര്‍ച്ചയാവുകയാണ്. താരത്തിന്റെ ഇരു വിവാഹവും പരാജയമായിരുന്നു. നടന്‍ കിഷോര്‍ സത്യയെയാണ് ചാര്‍മിള ആദ്യം വിവാഹം കഴിച്ചത്. കുഞ്ഞിനെ നശിപ്പിക്കണമെന്ന് പറഞ്ഞതിന് ശേഷമാണ് കിഷോറുമായി അകന്നതെന്ന് ചാര്‍മിള ഒരു യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ തെരുവില്‍ ഇറങ്ങി പിച്ച എടുക്കേണ്ട ഗതി വന്നാലും അവരോടൊന്നും ഒരു ചില്ലിക്കാശ് പോലും ചോദിക്കില്ല. അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം. അവരില്‍ നിന്നും പത്ത് പൈസ വാങ്ങിക്കുന്നത് എനിക്ക് തന്നെ നാണക്കേടാണ്. സത്യമായി പറയുന്നതാണെന്ന്', നടി പറഞ്ഞു.
ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ആരാണെന്ന ചോദ്യത്തിന് നടന്‍ കിഷോര്‍ സത്യയുടെ പേരാണ് ചാര്‍മിള പറഞ്ഞത്. 'അങ്ങനെ ഒരാളുണ്ടെങ്കില്‍ അത് എന്റെ ആദ്യത്തെ ഭര്‍ത്താവ് കിഷോര്‍ സത്യയാണ്. കാരണം അദ്ദേഹം എന്നെ ചതിക്കുകയായിരുന്നു.
പ്രശസ്തനാവാന്‍ വേണ്ടി മാത്രമാണ് എന്നെ കല്യാണം കഴിച്ചത്. അന്നദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറാണ്. ടോപ്പ് ലെവലില്‍ നില്‍ക്കുന്നൊരു നായിക തന്റെ കാമുകിയാണെന്ന് പറഞ്ഞാണ് കിഷോര്‍ സിനിമയിലേക്ക് വരുന്നത്. അങ്ങനെ കല്യാണവും കഴിച്ചു.
എന്നില്‍ നിന്ന് ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. കിഷോറിന് ഞാന്‍ മാത്രമായിരുന്നില്ല, അയാള്‍ക്ക് മറ്റൊരു സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു' താരം പറഞ്ഞു.

Tags