വെള്ള സാരിയുടുത്ത പ്രേതമല്ല, ജീന്‍സും ജുബ്ബയും ധരിച്ച ആത്മാവിനെ കണ്ടു; അനുഭവം പങ്കുവെച്ച് നടി ലെന
കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഈ അപൂര്‍വ്വ അനുഭവം തനിക്കുണ്ടായതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയമായ ഒരു അനുഭവം പങ്കുവെച്ച് നടി ലെന രംഗത്തെത്തിയിരിക്കുന്നു. താന്‍ നേരിട്ട് ഒരു ആത്മാവിനെ കണ്ടിട്ടുണ്ടെന്നാണ് ലെന വെളിപ്പെടുത്തുന്നത്. എന്നാല്‍ സിനിമകളില്‍ കാണുന്നതുപോലെ വെള്ള വസ്ത്രം ധരിച്ച രൂപമായിരുന്നില്ല അതെന്നും, കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഈ അപൂര്‍വ്വ അനുഭവം തനിക്കുണ്ടായതെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
'നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാല്‍ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു ഞാന്‍ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ഒരു ത്രീഡി ആയിട്ടുള്ള സോളിഡ് പേഴ്‌സണ്‍. അത് കുറച്ചുകൂടി മങ്ങിയായിട്ട് ഇരുന്നാല്‍ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു. ഞാന്‍ കണ്ട പ്രേതം ജീന്‍സും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തുകൊണ്ടൊന്നുമല്ല നടന്നിരുന്നത്.
ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തുപോയി. അപ്പോള്‍ ഞാന്‍ പെട്ടെന്ന് ചിന്തിച്ചത്, ഇത് മൂന്നാമത്തെ നിലയാണല്ലോ, എങ്ങനെ ജനല്‍ വഴി പുറത്തുപോകാന്‍ പറ്റും എന്നാണ്. പിന്നെ ഞാന്‍ ചിന്തിച്ചത് ഇതെന്താണ് ഞാന്‍ കണ്ടത് എന്നായിരുന്നു.
അപ്പോള്‍ എന്റെ ഫ്രണ്ട്, 'ആ, അത് ഇന്ന ആളല്ലേ' എന്ന് എന്നോട് ചോദിച്ചു. ഞാന്‍ ആളുടെ പേര് പറയുന്നില്ല, കാരണം അത് റിയല്‍ ആയ ഒരു വ്യതിയായത് കൊണ്ട്. ആള് മരിച്ചുപോയിട്ട് ആകെ രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂവെന്ന് എന്നോട് പറഞ്ഞു. അപ്പോള്‍ എന്റെ ഫ്രണ്ട് പറഞ്ഞു, എന്നെ കാണാനായിട്ട് ഇടയ്‌ക്കൊക്കെ ഇങ്ങനെ വരാറുണ്ടെന്ന്; ലെന പറഞ്ഞു.
.jpg)

