ഇതുപോലൊരു ചിത്രം ഇന്ത്യയില്‍ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല ; ടോക്‌സിക്കിനെ കുറിച്ച് ഹുമ ഖുറേഷി
ഗീതു മോഹന്‍ദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പര്‍താരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്‌സ്യല്‍ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്.
ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ടോക്‌സിക്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹന്‍ദാസാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 26നാണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന് കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. രണ്ട് വ്യത്യസത് ലുക്കിലുള്ള യഷിന്റെ കഥാപാത്രങ്ങളുമായാണ് പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. ഫാദേഴ്സ് ഡേയിലാണ് പുതിയ റിലീസ് തീയതി ടോക്സിക് പ്രഖ്യാപിച്ചിരിക്കുന്നത്. ''Honour Thy Father' എന്ന ക്യാപ്ഷനാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് ഹുമ ഖുറേഷി.
മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകള്‍ കേള്‍ക്കാറില്ല. എന്നാല്‍ യഷ് ആ കീഴ്വഴക്കം മാറ്റിമറിച്ചു. ഗീതു മോഹന്‍ദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പര്‍താരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്‌സ്യല്‍ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മില്‍ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയില്‍ ഇതുവരെ ആരും കണ്ടിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. ചിത്രത്തിലെ പ്രധാന നടിനടന്മാരെല്ലാം അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗീതു മോഹന്‍ദാസിന്റെ മുന്‍ചിത്രങ്ങളെല്ലാം അതിമനോഹരങ്ങളാണ്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ ഏറെ ആവേശത്തിലായിരുന്നു', ഹുമ ഖുറേഷിപറഞ്ഞു
.jpg)

