ആ കഥാപാത്രത്തോട് മറ്റാര്‍ക്കും ഇത്രത്തോളം നീതി പുലര്‍ത്താന്‍ കഴിയില്ല; യഷിനെ പ്രശംസിച്ച് ഋഷഭ് ഷെട്ടി
'നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല.
രാമായണ: പാര്‍ട്ട് 1'. സിനിമയുടെ ട്രെയ്ലര്‍ കണ്ട ശേഷം യഷിനെ പ്രശംസിച്ചിരിക്കുകയാണ് ഋഷഭ് ഷെട്ടി. രാവണനെ ഇതിലും മികച്ചതായി അവതരിപ്പിക്കാന്‍ യഷിനല്ലതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഋഷഭ് ഷെട്ടി പറയുന്നു.
'നമ്മുടെ ഇതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും ആളുകളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. നമ്മളെല്ലാവരും അതൊക്കെ കേട്ടാണ് വളര്‍ന്നത്, ഈ കാലാതീതമായ ഇതിഹാസങ്ങളെക്കുറിച്ചുള്ള നമ്മുടെ സ്വന്തം ഭാവനയും നമുക്കുണ്ട്. അവിശ്വസനീയമാംവിധം ബോധ്യപ്പെടുത്തുന്ന ഒരു ലോകം സൃഷ്ടിച്ചതിന് ടീമിന് അഭിനന്ദനങ്ങള്‍. ഇത്തരം ഐക്കണിക് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒരു നടന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എത്രയാണെന്ന് എനിക്ക് മനസ്സിലാകും.
ഓരോ നടനും ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, സഹോദരാ, രാമന്റെ പ്രഭാവലയവും ദിവ്യത്വവും നിങ്ങള്‍ ഞങ്ങളെ ശരിക്കും അനുഭവിപ്പിച്ചു. യഷ്, സാര്‍ നിങ്ങളുടെ ഓരോ ഷോട്ട് കാണുമ്പോഴും എന്റെ കണ്ണുകള്‍ വലുതായി വന്നു. ആ കഥാപാത്രത്തോട് മറ്റാര്‍ക്കും ഇത്രത്തോളം നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നില്ല എന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ മികച്ച പ്രകടനത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ഒരു കാര്യം കൂടി, ഒരു കന്നഡിഗന്‍ എന്ന നിലയില്‍ നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ അഭിമാനമാണ്.' ഋഷഭ് ഷെട്ടി പറയുന്നു.
.jpg)

