കമാന്‍ഡോ ലുക്കില്ല ; കാണ്ഡഹാറില്‍ ഗണേഷ് വെങ്കിട്ടരാമന്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ് ; മേജര്‍ രവി

major ravi

'അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടും എനിക്ക് കാണ്ഡഹാര്‍ ഹിറ്റാക്കാന്‍ പറ്റിയില്ല,

മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത ഗണേഷ് വെങ്കിട്ടരാമന്‍ എന്ന നടനെ ചിത്രത്തില്‍ കാസ്റ്റ് ചെയ്യണ്ട എന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നു എന്ന് മേജര്‍ രവി. 

'അമിതാഭ് ബച്ചനെ കൊണ്ടുവന്നിട്ടും എനിക്ക് കാണ്ഡഹാര്‍ ഹിറ്റാക്കാന്‍ പറ്റിയില്ല, കാരണം ഇടയില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നം. അതില്‍ അഭിനയിച്ച ഗണേഷ് വെങ്കിട്ടരാമന്‍ എന്ന നടനെ ആ വേഷത്തില്‍ കാസ്റ്റ് ചെയ്യണ്ട എന്ന് ഞാന്‍ പറ്റാവുന്നത്ര നിര്‍മ്മാതാവിനോട് പറഞ്ഞതാണ്. ഈ ചെക്കനെ വേണ്ട, അയാള്‍ക്ക് ഒരു കമാന്‍ഡോ ലുക്കില്ല, മുഖത്തൊരു സ്‌ത്രൈണ ഭാവമാണെന്നൊക്കെ ഞാന്‍ പറഞ്ഞിരുന്നെങ്കിലും അയാളെ മാറ്റാന്‍ സാധിച്ചില്ല'' മേജര്‍ രവി പറയുന്നു.


ഗണേഷ് വെങ്കിട്ടരാമന്റെ കഥാപാത്രം നരേന്‍ അവതരിപ്പിച്ചാല്‍ നന്നായേനെ എന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മേജര്‍ രവി പറയുന്നു. നിര്‍മ്മാതാവ് സമ്മതിക്കാതെ വന്നപ്പോള്‍ എന്നാല്‍ നീ അനുഭവിച്ചോ, പക്ഷെ അവിടെയും തന്റെ പേരാണ് പോകുന്നത് എന്നും താന്‍ പറഞ്ഞു എന്ന് മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.

Tags