നിവിന്‍ ചിത്രം പ്രതിച്ഛായ ഒടിടിയിലേക്ക്
Apr 18, 2026, 13:22 IST
തിയേറ്ററില്‍ നിന്ന് കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് പ്രതിച്ഛായ. ഒരു പൊളിറ്റിക്കല്‍ ഡ്രാമ സ്വഭാവത്തില്‍ പുറത്തുവന്ന സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ആയിരുന്നു ലഭിച്ചത്. തിയേറ്ററില്‍ നിന്ന് കാര്യമായ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണ്.
ഏപ്രില്‍ 24 മുതല്‍ പ്രതിച്ഛായ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. തിയേറ്ററില്‍ ചലനമുണ്ടാക്കാന്‍ സാധികാത്ത സിനിമയ്ക്ക് ഒടിടിയില്‍ ജനപ്രീതി നേടാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
.jpg)

