ബോഡി ഷെയ്‍മിംഗ് ; മേയ്‍ക്കോവറില്‍ മറുപടി നല്‍കി നിവിൻ പോളി

nivin
വൻ മേയ്‍ക്കോവറില്‍ നിവിൻ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നിവിൻ പോളി. താരത്തിന്  സമീപകാലത്ത് വൻ വിജയങ്ങള്‍ സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബോഡി ഷെയ്‍മിംഗ് അടക്കം നേരിടേണ്ടിയും വന്നിരുന്നു.

 എന്നാല്‍ വൻ മേയ്‍ക്കോവറില്‍ നിവിൻ തിരിച്ചെത്തിയെന്ന് വ്യക്തമാക്കുന്ന പുതിയ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

നിവിൻ പോളിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരം തടിച്ച പ്രകൃതത്തിലായിരുന്നു. തുടര്‍ന്ന് നിവിൻ പോളിക്ക് എതിരെ രൂക്ഷമായ പരിഹാസങ്ങളുമുണ്ടായിരുന്നു. ഇപ്പോള്‍ തടി കുറച്ച ലുക്കിലുള്ള ഫോട്ടോയാണ് നിവിൻ പോളിയുടേതായി സാമൂഹ്യമാധ്യമത്തില്‍ പ്രചരിക്കുന്നത്. 

Share this story