വീണ്ടും സ്റ്റാറാകാൻ നിവിന്‍; 'ബേബി ഗേള്‍' ജനുവരി 23 ന് തിയറ്ററുകളില്‍ എത്തും
നിവിന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ എന്ന ചിത്രം ജനുവരി 23 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വൻ തിരിച്ചുവരവിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമായ സര്‍വ്വം മായയ്ക്ക് പിന്നാലെയാണ് വീണ്ടും നിവിൻ കളത്തിലിറങ്ങാൻ പോകുന്നത്. നിവിന്‍റെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന സവിശേഷതയും സര്‍വ്വം മായയ്ക്കുണ്ട്. ഈ വിജയത്തിന്‍റെ ആവേശം കെട്ടടങ്ങുംമുന്‍പാണ് പുതുവര്‍ഷത്തിലെ അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്.
tRootC1469263">മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. ബോബി- സഞ്ജയ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. റിയൽ ലൈഫ് സ്റ്റോറികളുടെ ഒരു കോമ്പിനേഷനാണ് ഈ ചിത്രമെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സംവിധായകനായ അരുൺ വർമ്മ വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ് ചെയ്യുന്നത്. മാസ്സ് ഗണത്തില്‍ നിന്നും ഒരു റിയൽ സ്റ്റോറിയിലേക്ക് കടക്കുകയാണ് ബേബി ഗേളിലൂടെ. തിരുവനന്തപുരം പോലുള്ള സ്ഥലങ്ങളിൽ ലൈവ് ലൊക്കേഷൻ ഷൂട്ടുകൾ ആയിരുന്നു മറ്റൊരു പ്രത്യേകത. വീണ്ടും വിജയത്തുടർച്ച നേടാനാകുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.
.jpg)


