ഇനി ഒരു വര്‍ഷത്തേക്ക് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ മാത്രമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് നിവിന്‍ പോളി
കരിയറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിവിന്‍ പോളി.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിന്‍ പോളി. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല നിവിന്. മോശം സിനിമകളും ബോക്‌സ് ഓഫീസ് പരാജയങ്ങളും നടനെ പിന്നോട്ടടിക്കുന്നുണ്ട്. എന്നാല്‍ സര്‍വ്വം മായയിലൂടെ ഒരു വമ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിന്‍ പോളി. ഇപ്പോഴിതാ കരിയറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് മനസുതുറക്കുകയാണ് നിവിന്‍ പോളി.
tRootC1469263">ഇനി ഒരു വര്‍ഷത്തേക്ക് എന്റര്‍ടെയ്‌നര്‍ സിനിമകള്‍ മാത്രമാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് നിവിന്‍ പോളി പറഞ്ഞു
'ഇപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ നോക്കുമ്പോള്‍ ഞാന്‍ എന്റര്‍ടെയ്‌നര്‍ സിനിമകളുടെ ഴോണിലാണ് നോക്കുന്നത്. സര്‍വ്വം മായയില്‍ അഭിനയിച്ച 60 ദിവസങ്ങള്‍ ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു. ഇനി ഒരു വര്‍ഷം എന്റര്‍ടെയ്‌നര്‍ സിനിമകള്‍ മാത്രം ചെയ്താല്‍ മതി എന്ന ചിന്തയിലാണ് ഞാന്‍ ഇരിക്കുന്നത്. ചില സ്‌ക്രിപ്റ്റുകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ അതിനെപ്പറ്റി അഖില്‍ സത്യനോട് പറയും. അപ്പോള്‍ അവന്‍ എന്റര്‍ടെയ്ന്‍മെന്റ് ആണെങ്കില്‍ പിടിച്ചോ എന്നാണ് പറയുക', നിവിന്റെ വാക്കുകള്‍.
ഡിസംബര്‍ 25 ന് സര്‍വ്വം മായ പുറത്തിറങ്ങും. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമയാണ്.
.jpg)


