പൊട്ടിച്ചിരിപ്പിക്കാനൊരുങ്ങി നിവിന്‍ പോളി, സര്‍വ്വം മായ ടൈറ്റില്‍ ലുക്ക് പുറത്ത്

Nivin Pauly is ready to make you laugh, Sarvam Maya title look out
Nivin Pauly is ready to make you laugh, Sarvam Maya title look out

 'പാച്ചുവും അത്ഭുത വിളക്കും' എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലുക്ക് പുറത്ത്. 'സര്‍വ്വം മായ' എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലായിരിക്കും നിവിന്‍ എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. 'The Ghost next Door' എന്ന ശീര്‍ഷകത്തോടുകൂടി പുറത്തിറങ്ങിയ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. 

tRootC1469263">

ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. നെറ്റിയില്‍ ഭസ്മ കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിന്‍ പോളിയാണ് പോസ്റ്ററിലുള്ളത്. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനായ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിന്‍ പോളി ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് സിനിമാ പ്രേക്ഷകര്‍. 

നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗ്ഗീസ്, ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, പ്രീതി മുകുന്ദന്‍, റിയ ഷിബു, അല്‍ത്താഫ് സലീം, മധു വാര്യര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Tags