നിവിൻ പോളി നായകനായി എത്തുന്ന 'തുറമുഖം' 10ന് തിയേറ്ററുകളിൽ

thura
ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

നിവിൻ പോളി നായകനായി എത്തുന്ന 'തുറമുഖം' 10ന് തിയേറ്ററുകളിൽ എത്തുന്നു . രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് റിലീസ് ചെയ്യുന്നത്. 

ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കൊച്ചിയിൽ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമയുടെ പ്രധാന പ്രമേയം. ചിത്രത്തിൽ മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്.

Share this story