നിവിൻ പോളി ചിത്രം 'പ്രതിഛായ' ഒടിടി യിൽ
കൊച്ചി : ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച പൊളിറ്റിക്കൽ ഫാമിലി ഡ്രാമ നിവിൻ പോളി ചിത്രം 'പ്രതിഛായ' ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. മുഖ്യമന്ത്രി കെഎൻ വർഗീസിനെ (ബാലചന്ദ്ര മേനോൻ) ഒരു കോർപ്പറേറ്റ് സംഘം ഗൂഢാലോചനയിൽ കുടുക്കുന്നതും, ഇതിനെ തുടർന്ന് രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന മകൻ ജോൺ വർഗീസിന്റെ (നിവിൻ പോളി) പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. മാർച്ച് 26 നാണ് റിലീസ് ചെയ്ത ചിത്രത്തിൽ നിവിൻ പോളിയുടെ വേറിട്ട അഭിനയശൈലി ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് സഹ നിർമാതാക്കൾ.
.jpg)

