ജീവിതത്തില്‍ കിട്ടിയ ആദ്യ റിജക്ഷനെ കുറിച്ച് നിവിന്‍ പോളി
എനിക്ക് ഫുട്ബോള്‍ ടീമില്‍ കയറണമെന്നുണ്ടായിരുന്നു. പക്ഷേ അത് റിജക്ടായി പോയി.
തനിക്ക് ജീവിതത്തില്‍ കിട്ടിയ ആദ്യ റിജക്ഷനെ കുറിച്ച് പറയുകയാണ് നിവിന്‍.'എനിക്ക് ഫുട്ബോള്‍ ഭയങ്കര ഇഷ്ടമാണ്. സ്‌കൂളിലൊക്കെ പഠിക്കുമ്പോള്‍ നമ്മളെ ബ്ലൂ, ഗ്രീന്‍, റെഡ് എന്നൊക്കെ പറഞ്ഞ് ഗ്രൂപ്പ് തിരിക്കില്ലേ. അപ്പോള്‍ എനിക്ക് ഫുട്ബോള്‍ ടീമില്‍ കയറണമെന്നുണ്ടായിരുന്നു. പക്ഷേ അത് റിജക്ടായി പോയി.
അങ്ങനെ എനിക്ക് കളിക്കാനൊന്നും പറ്റിയില്ല. എന്റെ ഓര്‍മയില്‍ എനിക്ക് കിട്ടിയ ആദ്യത്തെ റിജക്ഷന്‍ അതായിരുന്നു. ഇപ്പോള്‍ ഞാന്‍ ഫുട്ബോള്‍ കളിക്കാറില്ല. സ്‌കൂളിലും കോളജിലുമൊക്കെ പഠിക്കുമ്പോള്‍ ഫുട്ബോള്‍ കളിക്കുമായിരുന്നു. ഇപ്പോള്‍ കളി കാണും'- നിവിന്‍ പറഞ്ഞു.
അതോടൊപ്പം തന്റെ പ്രണയ കാലത്തെക്കുറിച്ചും നിവിന്‍ വ്യക്തമാക്കി. 'പ്രണയം എന്ന് പറയുമ്പോള്‍, ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. അതിന് ശേഷം ഞങ്ങള്‍ക്കുള്ളില്‍ പ്രണയമുണ്ടെന്ന് രണ്ട് പേര്‍ക്കും മനസിലായി. അത് പിന്നെ ഓര്‍ഗാനിക് ആയി അങ്ങനെയങ്ങ് പോയി. പിന്നെ നമ്മള്‍ ഒന്നിക്കാം എന്ന് തീരുമാനിച്ചു. ഇപ്പോള്‍ 16 വര്‍ഷമായി'.- നിവിന്‍ വ്യക്തമാക്കി.
.jpg)

