നിവിൻ പോളിയുടെ ‘ഫാർമ’ സ്ട്രീമിംഗ് ആരംഭിച്ചു
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിവിൻ പോളിയുടെ ആദ്യ വെബ് സിരീസ് ‘ഫാർമ’ സ്ട്രീമിംഗ് ആരംഭിച്ചു. പി ആർ അരുൺ സംവിധാനം ചെയ്ത സിരീസ് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഫാർമസ്യൂട്ടിക്കൽ ബിസിനസിന്റെ പശ്ചാത്തലത്തിലാണ് സീരീസ് കഥ അവതരിപ്പിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി ഭാഷകളിലും സിരീസ് കാണാനാവും.
tRootC1469263">പി ആർ അരുൺ സംവിധാനം ചെയ്യുന്ന സിരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിവിൻ പോളിയും, ബോളിവുഡ് നടൻ രജിത് കപൂറുമാണ്. ശ്യാമപ്രസാദിൻറെ അഗ്നിസാക്ഷി ചിത്രത്തിലെ മികച്ച അഭിനയത്തിന് സംസ്ഥാന അവാർഡ് ലഭിച്ച രജിത് കപൂർ, മലയാളത്തിൽ വീണ്ടുമെത്തുന്നു. ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയാണ്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം എഡിറ്റിംഗ് ശ്രീജിത് സാരംഗ് എന്നിവർ ചേർന്നാണ്.
ഫാർമയുടെ ഭാഗമാവുന്നതിൽ ഏറെ ആവേശമുണ്ടെന്നും, ഉറപ്പായും പറയേണ്ട കഥയായാണ് തനിക്ക് തോന്നിയതെന്നും പ്രോജക്റ്റിനെക്കുറിച്ച് നിവിൻ പോളി പറഞ്ഞിരുന്നു. അഗ്നിസാക്ഷി പുറത്തിറങ്ങിയ 25 വർഷങ്ങൾക്ക് ശേഷം മലയാള പ്രേക്ഷകരുടെ മുൻപിൽ തിരിച്ചെത്തുന്നതിൽ സന്തോഷമുണ്ടെന്നാണ് രജിത് കപൂർ പറഞ്ഞത്. യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രോജക്റ്റ് എന്നാണ് ഫാർമയെക്കുറിച്ച് സംവിധായകൻറെ പ്രതികരണം
ഫാർമ സീരീസിന് എട്ട് എപ്പിസോഡുകളാണ്, ഓരോന്നും ഏകദേശം 30 മിനിറ്റ് ദൈർഘ്യമുള്ളത്. ലവ് അണ്ടർ കൺസ്ട്രക്ഷൻ, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം പ്ലാറ്റ്‌ഫോമിലെ മൂന്നാമത്തെ മലയാള പരമ്പരയാണിത്.
.jpg)


