മടങ്ങിവരവിന്റെ പാതയില്‍ നിവിന്‍ പോളി , സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ലുക്ക്
മലയാളികളുടെ ജനപ്രിയ താരമാണ് നിവിന്‍ പോളി. അതുകൊണ്ട് തന്നെ അടുത്ത കാലത്ത് മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിന്‍ പോളിയുടേത്. മോശം സിനിമകളും തുടര്‍പരാജയങ്ങളും ഒപ്പം തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്.എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് താരം.കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.പോസ്റ്റ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ ലക്ഷകണക്കിന് ആരാധകരാണ് താരത്തിന്റെ ചിത്രങ്ങള്‍ കണ്ടിരിക്കുന്നത്. ഇതിനുമുന്‍പ് ഒരു ഫിറ്റ്‌നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്യാനായി നിവിന്‍ ഖത്തറില്‍ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ വൈറലായിരുന്നു.
tRootC1469263">അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നിവിന്‍ പോളിയുടെ ഹിറ്റ് ചിത്രമായ പ്രേമത്തിലെ ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ ലൂക്കാണ് വിഡിയോയോയില്‍ എപ്പോള്‍ താരത്തിന് ഉള്ളത്. വീഡിയോ ശ്രെദ്ധ നേടിയതോടെ നിരവധി ആളുകള്‍ ആണ് കമെന്റുമായ എത്തുന്നത്.
ഇത് പ്രേമത്തിലെ ജോര്‍ജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേര്‍ത്താണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.നിവിന്‍ പഴയ ഫോമിലെത്തിയെന്നും വമ്പന്‍ തിരിച്ചുവരവാണ് ഉണ്ടാകാന്‍ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാന്‍ സാധിക്കും.
.jpg)


