നിവിൻ പോളി ഒപ്പം മമിതയും, ‘, ‘ബത്ലഹേം കുടുംബ യൂണിറ്റ്’വരുന്നു

rape Case against actor Nivin Pauly
rape Case against actor Nivin Pauly

 ഭാവന സ്റ്റുഡിയോസിന്‍റെ ആറാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റി’ൽ നിവിൻ പോളിയും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘പ്രേമലു’ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയാണ് സംവിധായകൻ.

tRootC1469263">

‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ ‘പ്രേമലു’ വരെ ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച അഞ്ച് സിനിമകളും ഏറെ പ്രേക്ഷക – നിരൂപക പ്രശംസ നേടിയവയാണ്. വൻ വിജയമായി മാറിയ ‘പ്രേമലു’വിന് പിന്നാലെ ഭാവന പ്രൊഡക്ഷൻ നമ്പർ – 6 ആയി വരാനിരിക്കുന്ന പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ്. റൊമാന്‍റിക് കോമഡി ജോണറിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്.

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം, ഛായാഗ്രഹണം: അജ്മൽ സാബു, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. സെപ്റ്റംബറിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത്. ഭാവന റിലീസ് ആണ് വിതരണം. പിആർഒ: ആതിര ദിൽജിത്ത്.

Tags