നിവിൻ പോളിയുടെ കരിയറിലെ 51-ാം ചിത്രത്തിന് കൊച്ചിയിൽ ഔദ്യോഗിക തുടക്കം

rape Case against actor Nivin Pauly

 മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയുടെ കരിയറിലെ 51-ാം ചിത്രത്തിന് കൊച്ചിയിൽ ഔദ്യോഗിക തുടക്കമായി. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ആഗസ്റ്റ് 9-ന് കൊച്ചിയിൽ വെച്ച് നടന്നു. വിപിൻ ദാസിനൊപ്പം ‘ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നാഷിദ് ഫാമിയാണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. സവിൻ ഷാ, വിപിൻ ദാസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

‘കാന്താര ചാപ്റ്റർ 1’ അടക്കമുള്ള വമ്പൻ ചിത്രങ്ങളിലൂടെ കന്നഡ, തെലുങ്ക് ഇൻഡസ്ട്രിയിൽ തരംതീർത്ത പ്രിയ നായിക രുക്മിണി വസന്ത് ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിവിൻ പോളിക്കൊപ്പം മുഴുനീള കഥാപാത്രമായി അജു വർഗീസും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജഗദീഷ്, കലാരഞ്ജിനി, അശോകൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗ്രീൻ റൂം റിലീസ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ഛായാഗ്രഹണം: ബബ്ലു അജു, എഡിറ്റിംഗ്: കണ്ണൻ മോഹൻ, സംഗീതം: ഇലക്ട്രോണിക് കിളി, കോ റൈറ്റർ: നിധിൻ നാഗേഷ്, പ്രൊഡക്ഷൻ ഡിസൈൻ: ആഷിക് എസ്, മേയ്ക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ, പ്രോജക്ട് ഡിസൈനർ: ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ കണ്ട്രോളർ: വിനീത് വിജയ്, ചീഫ് അസോസിയേറ്റ്: സുജിത് സുരേഷ്, ആർട്ട്: നിതീഷ് ചന്ദ്രൻ, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി, പി ആർ ഓ: ഹെയിൻസ്.

Tags