‘ഐ ആം ഗെയിം’ ചിത്രത്തിന് ആശംസകളുമായി നിവിൻ പോളി

rape Case against actor Nivin Pauly

 ദുൽഖർ സൽമാൻ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ഐ ആം ഗെയിം’ ഇന്ന് തിയറ്ററുകളിലെത്തുന്നു. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ത്രില്ലർ ചിത്രത്തിന് ആശംസകളുമായി നിവിൻ പോളി രംഗത്തെത്തി. വെൽക്കം ഹോം എന്ന് പറഞ്ഞ നിവിൻ പോളി, ഐ ആം ​ഗെയിം വൻ ബ്ലോക്ക്ബസ്റ്റർ വിജയമായി മാറട്ടെ എന്നും ആശംസിച്ചു..

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ ഇത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ട്രെയിലറിന് ലഭിച്ച മികച്ച പ്രതികരണം പ്രേക്ഷകർക്ക് തിയറ്ററിൽ ഒരു ദൃശ്യവിരുന്ന് തന്നെയാകും ലഭിക്കുക എന്നതിന്റെ സൂചനയാണ് നൽകുന്നത്. അതേസമയം, നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നുണ്ട്.

Tags