ഓണം ഹിറ്റടിക്കാന്‍ നിവിനും മമിതയും; 'ബത്ലഹേം കുടുംബ യൂണിറ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

nivin

ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

നിവിനും മമിത ബൈജുവും നായകനും നായികയുമായെത്തുന്ന 'ബത്ലഹേം കുടുംബ യൂണിറ്റ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
 
റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിയാണ് അണിയിച്ചൊരുക്കുന്നത്. കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ബാനറായ ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്.

Tags