നിത്യ മേനോന് ശേഷം അത്രയും കഴിവുള്ള ഒരു നടിയെ താൻ കാണുന്നത് മമിതയിലാണ് ; പ്രശംസിച്ച് ധനുഷ്

mamitha

 മലയാളത്തിന് പിന്നാലെ തമിഴകത്തും തരംഗമാവാൻ ഒരുങ്ങുന്ന മമിത ബൈജുവിനെ പ്രശംസകൾ കൊണ്ട് മൂടി തമിഴ് സൂപ്പർ താരം ധനുഷ്. ധനുഷ് നായകനാകുന്ന പുതിയ ചിത്രം ‘കര’യുടെ പ്രമോഷൻ ചടങ്ങിലാണ് മമിതയുടെ അഭിനയ മികവിനെ താരം പ്രശംസിച്ചത്. നിത്യ മേനോന് ശേഷം അത്രയും കഴിവുള്ള ഒരു നടിയെ താൻ കാണുന്നത് മമിതയിലാണെന്ന് ധനുഷ് പറഞ്ഞു.

“മുൻനിരയിലേക്ക് ഉയരാൻ ആവശ്യമായ എല്ലാ കഴിവും നിങ്ങൾക്കുണ്ട്. ഇതിനുമുമ്പ് ഇത്രയും ക്വാളിറ്റിയുള്ള ഒരു നടിയെ ഞാൻ കണ്ടത് നിത്യ മേനോനിലാണ്. ആ കഴിവ് പാഴാക്കാതെ നല്ല രീതിയിൽ ഉപയോഗിക്കണം. ഒരുപാട് അവാർഡുകൾ നിങ്ങളെ തേടിയെത്തട്ടെ. ‘കര’യിൽ അതിമനോഹരമായാണ് മമിത അഭിനയിച്ചിരിക്കുന്നത്,” ധനുഷ് വ്യക്തമാക്കി.

‘പോർ തൊഴിൽ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കര’. കുറ്റകൃത്യങ്ങളും സസ്പെൻസും നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മമിതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തൽ. ധനുഷിനും മമിതയ്ക്കുമൊപ്പം ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 30-ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Tags