മ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം

Thrissur firework explosion 'very tragic' – May the injured recover quickly; Mammootty

 മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ‘ഫാലിമി’ എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും, പിന്നീട് തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്ന വൻ വിജയം ഒരുക്കുകയും ചെയ്ത നിതീഷ് സഹദേവ് വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. പി.ആർ.ഒമാരായി വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവർ പ്രവർത്തിക്കുന്നു.

മമ്മൂട്ടി കമ്പനിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കളംകാവലി’ന് ശേഷം എത്തുന്ന ഒൻപതാം പ്രൊജക്റ്റ് എന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്തുവിടും. ‘വാഴ 2’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ഹാഷിർ ഈ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാണെന്ന റിപ്പോർട്ടുകളുണ്ട്. ഹാഷിറിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി സംവിധായകൻ നിതീഷ് സഹദേവ് റീ-പോസ്റ്റ് ചെയ്തതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തമായത്.

Tags