തിരക്കിനിടയില്‍ വീണ്ടും തായ്‌കൊണ്ടോയിലേക്ക് തിരിച്ചെത്തി നിമിഷ

nimisha
അഭിനയ ജീവിതത്തിന്റെ തിരക്കിലാണെങ്കിലും

ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിമിഷ സജയൻ മാറി.ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡും നിമിഷ കരസ്ഥമാക്കിയിരുന്നു.

മുംബൈയിൽ ജനിച്ചുവളർന്ന നിമിഷ ചെറുപ്പക്കാലത്ത് തന്നെ കലാകായിക രംഗങ്ങളിലും മാർഷ്യൽ ആർട്സിലുമെല്ലാം കഴിവു തെളിയിച്ച വ്യക്തിയാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റും നിമിഷ നേടിയിരുന്നു. 

അഭിനയ ജീവിതത്തിന്റെ തിരക്കിലാണെങ്കിലും വീണ്ടും തായ്‌കൊണ്ടോയിലേക്ക് തിരിച്ചെത്തുകയാണ് നിമിഷ.കാക്കനാട് സ്ഥിതി ചെയ്യുന്ന വൺ സ്റ്റെപ്പ് ക്ലബിലാണ് നിമിഷ പരിശീലനത്തിന് എത്തിയത്.മാസ്റ്റർ ജിയോയാണ് നിമിഷയെ പരിശീലിപ്പിക്കുന്നത്.ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
 

Share this story