നിഖില വിമലിന്റെ “പെണ്ണ് കേസ്” ജനുവരി 16 മുതൽ

The title poster of the film 'Penn Kes' starring Nikhila Vimal has been released
The title poster of the film 'Penn Kes' starring Nikhila Vimal has been released
നിഖില വിമലിനോടൊപ്പം, ഹക്കീം ഷാജഹാൻ, രമേശ് പിഷാരടി, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന”പെണ്ണ് കേസ്” ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു. ഇർഷാദ് അലി, അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്, ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി, ആമി, സന്ധ്യാ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
tRootC1469263">
ഇ-ഫോർ എക്സ്പെരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്, വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഉമേശ് കെ ആർ, രാജേഷ് കൃഷ്ണ, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ എഴുതുന്നു.

Tags