അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'യില്‍ നിന്നും നസ് ലെന് പിന്മാറിയെന്ന വാര്‍ത്ത വ്യാജം ; സംവിധായകന് ആദിക് രവിചന്ദ്രന്‍
മകന്റെ വേഷത്തിന് സ്ക്രീന്‍ സ്പേസ് കുറവായതിനാലും ഭാവിയില്‍ വലിയ ഹീറോയായി മാറേണ്ട നടന് ആ വേഷം അനുയോജ്യമല്ലാത്തതിനാലും ഈ ആലോചന മുന്നോട്ടുപോയില്ല
അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി'യില്‍ നിന്നും നസ് ലെന് പിന്മാറിയെന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന് ആദിക് രവിചന്ദ്രന്‍. നസ് ലെന് ചിത്രം ഒരിക്കലും കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.സിനിമയുടെ നിര്‍മാതാക്കളായ മൈത്രി പിക്ചേഴ്സ് ആണ് നസ്ലെനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യം തുടങ്ങിയത്. നായകനായ അജിത്തിനൊപ്പം നസ്ലെന്റെ കോമ്പിനേഷന്‍ നന്നായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍ ചിത്രത്തില്‍ മകന്റെ വേഷത്തിന് സ്ക്രീന്‍ സ്പേസ് കുറവായതിനാലും ഭാവിയില്‍ വലിയ ഹീറോയായി മാറേണ്ട നടന് ആ വേഷം അനുയോജ്യമല്ലാത്തതിനാലും ഈ ആലോചന മുന്നോട്ടുപോയില്ല. ഇക്കാര്യം നസ്ലെനുമായും നേരിട്ട് സംസാരിച്ചിരുന്നുവെന്നും സംവിധായകന് കൂട്ടിച്ചേര്‍ത്തു.
'ഗുഡ് ബാഡ് അഗ്ലി'യുടെ നിര്‍മാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് തന്നെ 'ഡ്യൂഡ്' എന്നൊരു പടം കമ്മിറ്റ് ചെയ്തിരുന്നു. മമിത മാം അതില്‍ നായികയായി കരാര്‍ ഒപ്പിട്ടു. 'പ്രേമലു' ആ സമയത്ത് റിലീസ് ആയോ എന്നറിയില്ല. മൈത്രി നിര്‍മാതാക്കളാണ് പിന്നീട് നസ്ലെനെക്കുറിച്ച് എന്നോട് പറയുന്നത്. 'പ്രേമലു' ഹീറോയെ നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു.
ആ സമയത്ത് നസ് ലെന് ചെന്നൈയില്‍ ഉണ്ട്. അങ്ങനെ മൈത്രി പിക്ചേഴ്സ് അവരുടെ ഓഫിസിലേക്ക് നസ്ലെനെ വിളിച്ചു. ആ സമയത്ത് ഞാനും അവിടേക്ക് ചെന്നു. കണ്ടു, പരിചയപ്പെട്ടു, നല്ല ക്യൂട്ട് ആയ വളരെ എനര്‍ജറ്റിക് ആയ പയ്യന്. ഏതു പടമാണ് ചെയ്യുന്നതെന്ന് ചോദിച്ചു, അജിത് സര് പടമെന്ന് ഞാന്‍ പറയുകയും ചെയ്തു.
ഇദ്ദേഹത്തിന് എന്തെങ്കിലും വേഷം നമ്മുടെ പടത്തില്‍ ഉണ്ടാകുമോയെന്ന് മൈത്രിയുടെ ഭാഗത്തുനിന്നും ചോദിച്ചു. 'ഇല്ല സര്, ഇദ്ദേഹമൊക്കെ വലിയ ഹീറോ ആയി മാറുന്ന നടനാണ്. നമ്മുടെ സിനിമയില്‍ കൃത്യമായ സ്പേസ് അദ്ദേഹത്തിന് കൊടുക്കാനില്ല. അങ്ങനെ കൊണ്ടുവന്നു കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല. പക്ഷേ അജിത് സര്നസ് ലെന് കോംബോ നല്ലതാകും. ഒരു മുഴുനീള അച്ഛന്‍മകന്‍ സിനിമയാണെങ്കില്‍ ഓക്കെ. പക്ഷേ നമ്മുടെ പടത്തില്‍ മകന്റെ കഥാപാത്രത്തിനു സ്ക്രീന്‍ സ്പേസ് കുറവാണ്.' ഞാന്‍ മറുപടിയായി പറഞ്ഞു. ഇങ്ങനെയാണ് അവിടെ ചര്‍ച്ച നടന്നത്. ഇക്കാര്യം നസ്ലെനോടും സംസാരിച്ചു. അല്ലാതെ ഈ ചിത്രം നസ് ലെന് ഒരിക്കലും കമ്മിറ്റ് ചെയ്തിട്ടില്ല; ആദിക് രവിചന്ദ്രന്‍ പറഞ്ഞു.
.jpg)

