ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വെറും അഭ്യൂഹം മാത്രം: ജിത്തു മാധവന്‍

News about Dulquer's film is just a rumor: Jeethu Madhavan

കൊച്ചി: അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും മമിത ബൈജുവും നായകനും നായികയുമാകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന്‍ ജിത്തു മാധവന്‍. അത്തരം വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അടുത്ത സിനിമയെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യ നായകനായ 'സീന്‍' സിനിമയുടെ വിജയാഘോഷത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ജിത്തു മാധവന്റെ പ്രതികരണം. വാര്‍ത്തകളുടെ വാസ്തവമെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അതെല്ലാം റൂമറുകളാണ്' എന്നായിരുന്നു സംവിധായകന്റെ മറുപടി.നിലവില്‍ അടുത്ത സിനിമയൊന്നും പ്ലാന്‍ ചെയ്തിട്ടില്ലെന്നും പുതിയൊരു പ്രൊജക്ടിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ലെന്നും ജിത്തു വ്യക്തമാക്കി. രണ്ടാഴ്ച കൂടി കഴിഞ്ഞശേഷം മാത്രമേ അടുത്തതായി എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags