ബോക്‌സ്ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലോക

Will Loka enter the 200 crore club? Collection 18 crore in the first 2 days of release
Will Loka enter the 200 crore club? Collection 18 crore in the first 2 days of release


സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്ത  ലോക ചാപ്റ്റര്‍1 ചന്ദ്ര ഇപ്പോള്‍ 200 കോടി ക്ലബ്ബിലേക്ക് കടക്കാനൊരുങ്ങുകയാണ്. കേരളത്തിലെ 70 ശതമാനം തിയേറ്ററുകളിലും ഇപ്പോള്‍ ലോകയാണ് പ്രദര്‍ശിപ്പിക്കുന്നത്.

വേ ഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനും ചന്തു സലിം കുമാറും അരുണ്‍ കുര്യനും സാന്‍ഡിയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

tRootC1469263">

നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ലോകയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബംഗ്ലാന്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ & ഡ്രാമ റ്റോളജി – ശാന്തി ബാലചന്ദ്രന്‍

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹിറ്റായി മാറിയിരിക്കുകയാണ് ലോക. കളക്ഷനിൽ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞ ലോക ഓണം റിലീസായ മലയാള സിനിമകളിൽ ഏറ്റവും മികച്ച കളക്ഷൻ നേടുകയും ചെയ്തു. അത് കൂടാതെ ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ചർച്ചയാകുകയും ചെയ്തു.

അലിയ ഭട്ട്, പ്രിയങ്ക ചോപ്ര, രശ്മിക മന്ദാന മുതലായ താരങ്ങളും ചിത്രത്തെ പ്രശംസിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മലയാള സിനിമ ലോകത്തെ കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.

Tags