സർവ്വം മായ' ചിത്രത്തിലെ പുതിയ ഗാനം പുറത്ത്

Akhil Sathyan-Nivin Pauly film 'Sarvam Maya' release date announced
അഖിൽ സത്യൻ- നിവിൻ പോളി ചിത്രം സർവ്വം മായ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ആഗോള കളക്ഷനായി 50 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. പുതു മഴ എന്നുതുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. മനു മഞ്ജിത് ആണ് വരികളെഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ആലാപനം.
tRootC1469263">
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.
ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്

Tags