ഫാന്റസി ഹൊറര്‍ കോമഡി ചിത്രം 'സര്‍വ്വം മായ'യുടെ പുതിയ പോസ്റ്റര്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അഖില്‍ സത്യന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം 'സര്‍വ്വം മായ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. 'SARVAM MAYA MONTH BEGINS' എന്ന പ്രഖ്യാപനത്തോടെ പുറത്തുവന്ന പോസ്റ്ററിലൂടെ ചിത്രത്തിന്റെ പ്രൊമോഷനുകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ചിത്രം 2025 ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും.
tRootC1469263">
പോസ്റ്ററിന്റെ വലത് വശത്ത്, ഒരു മ്യൂസിക്കല്‍ ട്രൂപ്പിന്റെ ഭാഗമായി ഗിറ്റാറുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ പുതിയ ലുക്ക് വളരെ ആകര്‍ഷകമാണ്. അദ്ദേഹം മുമ്പെങ്ങും ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാകും ഇതെന്ന് ലുക്ക് സൂചന നല്‍കുന്നു. നിവിന്‍ പോളിയുടെ പഴയ കോമഡി എന്റര്‍ടെയ്‌നര്‍ ഭാവത്തെ ഓര്‍മിപ്പിക്കുന്ന ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അഖില്‍ സത്യന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന പഴയ നിവിന്‍ പോളിയായി തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്.
ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
അഖില്‍ സത്യന്‍, രതിന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സംഗീതം: ജസ്റ്റിന്‍ പ്രഭാകരന്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: രാജീവന്‍, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍ ധനേശന്‍, വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: ആദര്‍ശ് സുന്ദര്‍, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ.എസ്, ലൈന്‍ പ്രൊഡ്യൂസര്‍: വിനോദ് ശേഖര്‍, സഹസംവിധാനം: ആരണ്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: വന്ദന സൂര്യ, സ്റ്റില്‍സ്: രോഹിത് കെ. സുരേഷ്, ഡിസൈന്‍സ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഒ: ഹെയിന്‍സ്
.jpg)

