നിതീഷ് തിവാരിയുടെ ‘രാമായണ’ പുതിയ പോസ്റ്റർ പുറത്ത്
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിലെ അരുൺ ഗോവിലിന്റെ ദശരഥ മഹാരാജാവായിട്ടുള്ള പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടെലിവിഷൻ പരമ്പരയിലൂടെ ശ്രീരാമനായി ജനഹൃദയങ്ങൾ കീഴടക്കിയ അദ്ദേഹം, വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസ കാവ്യത്തിലേക്ക് അയോധ്യയിലെ ദശരഥ രാജാവായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യഷ് രാവണനായും, അരുൺ ഗോവിൽ ദശരഥ മഹാരാജാവായും വേഷമിടുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. തുടർന്ന് രണ്ടാം ഭാഗം 2027 ദീപാവലി റിലീസായി എത്തും. സോണി പിക്‌ചേഴ്‌സാണ് ഇന്ത്യയ്ക്ക് പുറത്ത് ചിത്രം ആഗോളതലത്തിൽ വിതരണം ചെയ്യുന്നത്.
.jpg)


