മമ്മൂട്ടി കമ്പനിയുടെ പുതിയ പടം; നടന്നുവരുന്ന നായികയെ മനസ്സിലായോ?

മമ്മൂട്ടി കമ്പനിയുടെ പുതിയ പടം; നടന്നുവരുന്ന നായികയെ മനസ്സിലായോ?
Mammootty Company's new film; Do you recognize the heroine walking around?
Mammootty Company's new film; Do you recognize the heroine walking around?

മമ്മൂട്ടി കമ്പനി പുറത്തുവിട്ട പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാതിലിനരികിൽ കയ്യിലൊരു കട്ടനും ബീഡിയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നായകൻ, അരികിലേക്ക് നടന്നടുക്കുന്ന നായിക. ഇരുവരുടെയും മുഖം വ്യക്തമല്ല.

മമ്മൂട്ടി കമ്പനിയുടെ പുതിയ പ്രൊജക്റ്റിന്റെ പോസ്റ്ററാണിത്. ആരോ എന്നു പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ് ഒരു ഷോർട്ട് ഫിലിമാണ്. സംവിധായകൻ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് നിർമാതാക്കൾ. ആദ്യമായാണ് മമ്മൂട്ടി കമ്പനി ഹ്രസ്വചിത്രം നിർമ്മിക്കുന്നതും.  വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഷോർട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്. 

tRootC1469263">

ശ്യാമപ്രസാദും മഞ്ജുവാര്യരുമാണ് ഈ ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവും ശ്യാമപ്രസാദുമാണ് പോസ്റ്ററിലുള്ളത്.


മമ്മൂട്ടിയെ നായകനാക്കി നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് രഞ്ജിത്ത്. കൈ​യൊ​പ്പ് ,​ ​പ്രാ​ഞ്ചി​യേ​ട്ട​ൻ​ ​ആ​ന്റ് ​ദ​ ​സെ​യ്ന്റ് ,​ ​ബ്ളാ​ക്ക്,​ ​പ്ര​ജാ​പ​തി,​ ​പു​ത്ത​ൻ​പ​ണം,​ ​ക​ട​ൽ​ ​ക​ട​ന്നൊ​രു​ ​മാ​ത്തു​ക്കു​ട്ടി​ ,​ ​പാ​ലേ​രി​ ​മാ​ണി​ക്യം​ ​എ​ന്നിവയെല്ലാം ഇതിൽ ശ്രദ്ധേയം. മമ്മൂട്ടി നായകനായ കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ് ആണ് രഞ്ജിത്തിന്റെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയ ചിത്രം. എം.ടിയുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങൾ ആന്തോളജിയിലെ ചെറുചിത്രം ആണിത്.

Tags