‘ഉസ്താദ് ഭഗത് സിംഗിന്റെ’ അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

usthad

 പവൻ കല്യാൺ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ഉസ്താദ് ഭഗത് സിംഗിന്റെ’ ഡിജിറ്റൽ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. തിയറ്റർ റിലീസിന് ശേഷമുള്ള സ്ട്രീമിംഗ് അവകാശമാണ് വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് നേടിയത്. ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്. ശ്രീലീല നായികയാകുന്ന ചിത്രം തമിഴ് ഹിറ്റ് സിനിമ ‘തെരി’യുടെ റീമേക്കാണെന്നും സൂചനയുണ്ട്.

tRootC1469263">

താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ‘ഹരി ഹര വീര മല്ലു’ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഏകദേശം 117 കോടി രൂപയോളം ആഗോളതലത്തിൽ ചിത്രം നേടിയെങ്കിലും, സിനിമയുടെ വലിയ ബജറ്റ് പരിഗണിക്കുമ്പോൾ ഇത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിൽ ആമസോൺ പ്രൈമിലൂടെയാണ് ഈ ചിത്രം ഒടിടിയിൽ ലഭ്യമാകുന്നത്.

ഹരി ഹര വീര മല്ലുവിന് തിയറ്ററുകളിൽ തിരിച്ചടി നേരിട്ടെങ്കിലും പവൻ കല്യാൺ ചിത്രങ്ങൾക്ക് ഒടിടി വിപണിയിൽ ഇപ്പോഴും വൻ ഡിമാൻഡുണ്ടെന്നാണ് പുതിയ കരാറുകൾ സൂചിപ്പിക്കുന്നത്. എം.എം. കീരവാണി സംഗീതം നൽകിയ വീര മല്ലുവിൽ നിധി അഗർവാൾ ആയിരുന്നു നായിക. പുതിയ ചിത്രമായ ‘ഉസ്താദ് ഭഗത് സിംഗിനെ’ വലിയ ആവേശത്തോടെയാണ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്.

Tags