‘കര’യുടെ ഒടിടി അവകാശം സ്വന്തമാക്കി നെറ്റ്ഫ്ലിക്സ് !

karadhanush

 ‘പോർ തൊഴിൽ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേശ് രാജ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് ‘കര’. ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത് മലയാളി താരം മമിത ബൈജു ആണ്. പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. തിയേറ്റർ റിലീസിന് ശേഷമുള്ള ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

tRootC1469263">

ധനുഷിനൊപ്പം അഭിനയിക്കുന്നതിന് പുറമെ തമിഴിലെ മുൻനിര താരങ്ങളുടെ ചിത്രങ്ങളിലും മമിത പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളുടെ വേഷത്തിലും, സൂര്യയുടെ 46-ാം ചിത്രത്തിൽ നായികയായും മമിതയാണ് അഭിനയിക്കുന്നത്. കൂടാതെ പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡ്’ എന്ന ചിത്രത്തിലും താരം വേഷമിട്ടിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ സ്ഥാനമാണ് മമിത നേടിയെടുക്കുന്നത്.

വേൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഐഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ‘കര’ ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. മലയാളത്തിൽ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നത് കേരളത്തിലെ പ്രേക്ഷകർക്കും പ്രതീക്ഷ നൽകുന്നു. ധനുഷ് തന്നെ സംവിധാനം ചെയ്ത ‘ഇഡ്‌ലി കടൈ’ എന്ന ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന ധനുഷ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Tags