'നീലവെളിച്ചം' ആമസോൺ പ്രൈമിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു

google news
hgjl


ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലിവെളിച്ചം’ ഏപ്രില്‍ 20ന് പ്രദര്‍ശനത്തിനെത്തി . ടോവിനോ തോമസ് നായകനായി എത്തിയ ചിത്രത്തിലെ നായിക ഭാര്‍ഗവിയെ അവതരിപ്പിക്കുന്നത് റിമ കല്ലിങ്കലായിരുന്നു.  ചിത്രം തീയറ്ററിൽ അത്ര വിജയം നേടിയിരുന്നില്ല. ചിത്രം ഇപ്പോൾ  ഒടിടിയിൽ റിലീസ് ചെയ്തു .ആമസോൺ പ്രൈമിൽ ആണ്  ചിത്രം റിലീസ് ആയത്.


ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ . 1964-ല്‍ ബിഗ് സ്‌ക്രീനില്‍ ഈ കഥ ആവിഷ്‌കരിച്ചിരുന്നു. ‘ഭാര്‍ഗവി നിലയം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്, ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് എ വിന്‍സെന്റാണ്.

ചെറുകഥയ്ക്ക് മറ്റൊരു ബിഗ് സ്‌ക്രീന്‍ അഡാപ്റ്റേഷനാണ് ലഭിക്കുന്നത് . അഭിനേതാക്കളായ ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ടതാരം മാസ് നായകൻ ജൂനിയർ എൻടിആറിന്റെ ആരാധകർ കാത്തിരുന്ന ദിനം വന്നെത്തിയിരിക്കുന്നു. NTR30 എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടൈറ്റിൽ ജൂനിയർ എൻടിആർ അനൗൺസ് ചെയ്തു. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്. ചിത്രത്തിന്റെ ഒഫിഷ്യൽ ഫസ്റ്റ് ലുക്കിൽ ഏറെ ശൗര്യത്തോടെയും വീര്യത്തോടെയുമുള്ള എൻടിആറിനെയാണ് കാണാൻ കഴിയുക. നാളെ തന്റെ ജന്മദിനത്തിൽ ഇന്റർനെറ്റിനെ ജൂനിയർ എൻടിആർ ഇളക്കി മറിക്കുമെന്ന് ഉറപ്പാണ്.

ആൽഫാ മാൻ ലുക്കിൽ എൻടിആർ കസറിയിട്ടുണ്ട് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദൈവം എന്ന അർത്ഥം വരുന്ന 'ദേവര' ഇന്ത്യൻ ആക്ഷൻ ചിത്രങ്ങളിൽ പുതിയൊരു ബെഞ്ച്മാർക്ക് സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ.

യുവസുധ ആർട്ട്‌സും എന്‍.ടി.ആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായ ദേവര 2024 ഏപ്രിൽ അഞ്ചിനാണ് റിലീസ് ചെയ്യുക. ജാഹ്നവി കപൂറും സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ജാഹ്നവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

മിക്കിളിനേനി സുധാകറും കോസരാജു ഹരികൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സംഗീത സംവിധായകനായി അനിരുദ്ധ്, ഛായാഗ്രാഹകനായി രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ് തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Tags