നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തു

google news
Nayanthara
നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ  വ്യക്തമല്ലാത്ത സന്ദേശവും

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് ഇൻറർനെറ്റിൽ വൈറലാകുന്നു.

ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ  വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുന്നുണ്ട്. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയരുന്നുണ്ട്.

"കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും 'എനിക്ക് അത് ലഭിച്ചു' എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. നയൻതാര നേരത്തെ വിഘ്നേഷ് നേരത്തെ നയന്‍താരയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.