നയൻതാരയും തൃഷയും ഒന്നിച്ച് ക്രൂയിസ് ട്രിപ്പ്; ഞെട്ടി ആരാധകർ
തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നയൻതാരയും ഒരുമിച്ച് ക്രൂയിസ് ട്രിപ്പ് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പൊ സോഷ്യൽ മീഡിയിൽ വൈറൽ. സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തിൽ, കറുത്ത വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആദ്യം എഐ ആണെന്ന് കരുതിയ ആരാധകർ താരങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതോടെയാണ് ശെരിക്കും ഞെട്ടിയത്.
tRootC1469263">തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരങ്ങളെ ഒരുമിച്ചൊരു വെക്കേഷൻ ട്രിപ്പിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല. ആരാധകർ ഏറ്റെടുത്തതോടെ നിമിഷ നേരം കൊണ്ട് ഇവരുടെ ക്രൂയിസ് ഫോട്ടോകൾ വൈറലായി. 1.2 മില്യണിലധികം ലൈക്കാണ് നയൻസും തൃഷയും പരസ്പരം ടാഗ് ചെയ്ത ചിത്രങ്ങൾക്ക് കിട്ടിയിരിക്കുന്നത്.
“തൃഷ അല്ലെങ്കിൽ നയൻതാര” എന്ന 2015-ലെ സിനിമയുടെ പേര് പരാമർശിച്ചുകൊണ്ട് രസകരമായ നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിടുന്നത്. ‘ടെസ്റ്റ്’ ആണ് ഒടുവിൽ പുറത്തിറങ്ങിയ നയൻതാര ചിത്രം. ‘ഡിയർ സ്റ്റുഡന്റ്‌സ്’, ‘മൂക്കുത്തി അമ്മൻ 2’, ‘ടോക്സിക്’ എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റുകൾ. കമൽ ഹാസനൊപ്പം ‘തഗ് ലൈഫ്’ (Thug Life) എന്ന ചിത്രത്തിലാണ് തൃഷ ഒടുവിൽ അഭിനയിച്ചത്. രാം ചരൺ നായകനാകുന്ന ‘പെദ്ദി’ (Peddi) ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
.jpg)


