നയൻതാരയെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ച സി.വി. ഷൺമുഖത്തിനെതിരെ രൂക്ഷവിമർശനവുമായി ഖുഷ്ബു
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയുള്ള പ്രസംഗത്തിൽ നയൻതാരയെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ച എ.ഐ.എ.ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ സി.വി. ഷൺമുഖത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സി.വി. ഷൺമുഖത്തിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദർ ഷൺമുഖത്തിനെതിരെ രംഗത്തെത്തി. 'സ്ത്രീകൾ പ്രത്യേകിച്ച് നടിമാർ, നിങ്ങളുടെ സ്വത്തോ, സംസാര വിഷയമോ അല്ലെങ്കിൽ ഓരോ ടോമിനും, ഡിക്കിനും, ഹാരിക്കും അവർക്ക് അനുയോജ്യമാകുമ്പോഴെല്ലാം സംഭാഷണങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ഉപഭോഗവസ്തുവോ അല്ല. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾക്കോ, അപമാനങ്ങൾക്കോ, ആരുടെയെങ്കിലും വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണവുമല്ല. മറ്റുള്ളവരെ പരിഹസിക്കുന്നതിനോ ഒരു കാര്യം തെളിയിക്കുന്നതിനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് സംസാരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയെയും സംസ്കാരത്തെയും തുറന്നുകാട്ടുന്നു. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീക്ക് ജനിച്ചതാണ്' -ഖുഷ്ബു പറഞ്ഞു.
tRootC1469263">എം.കെ. സ്റ്റാലിൻ സർക്കാരിൻറെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയുക' എന്ന സംരംഭത്തെ ഷൺമുഖം അടുത്തിടെ വിമർശിച്ചിരുന്നു. തമിഴ്‌നാട്ടിലെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ വീടുകൾ സന്ദർശിച്ച് സർക്കാർ കൂടുതൽ മികച്ച രീതിയിൽ എന്തുചെയ്യണമെന്ന് അഭിപ്രായം തേടും എന്നതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. എന്നാൽ, സ്റ്റാലിനെതിരെ വിമർശനമുന്നയിക്കാൻ ഷൺമുഖം ഈ അവസരം ഉപയോഗിച്ചു. 'എനിക്ക് നയൻതാരയെ വേണം, നിങ്ങൾ നടത്തിതരുമോ? നയൻതാരയെ വിവാഹം കഴിക്കുക എന്ന ആരുടെയെങ്കിലും ആഗ്രഹം അദ്ദേഹം (എം.കെ. സ്റ്റാലിൻ) നിറവേറ്റുമോ?' എന്നാണ് ഷൺമുഖം ചോദിച്ചത്.
.jpg)


