തിരക്കുകളിനിന്നും വീണ്ടും ആക്ഷനിലേയ്ക്ക് നയന്‍സ്

Nayanthara
സംവിധായകൻ മിത്രൻ ആർ ജവഹറിനൊപ്പം ഒരു പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.  മോഹൻ രാജ സംവിധാനം ചെയ്യാനിരിക്കുന്ന 'തനി ഒരുവൻ 2'ലും നായികയായി നയൻസ് അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജവാൻ എത്തുന്നതോടുകൂടി തന്റെ ആദ്യ ബോളിവുഡ് അരങ്ങേറ്റത്തിന്  നയൻതാര തുടക്കം കുറിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ശേഷം നയൻതാര തമിഴിൽ രണ്ട് പുതിയ സിനിമകൾക്കായി കൈകൊടുത്തിരിക്കുകയാണ് . 

സംവിധായകൻ മിത്രൻ ആർ ജവഹറിനൊപ്പം ഒരു പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ട്.  മോഹൻ രാജ സംവിധാനം ചെയ്യാനിരിക്കുന്ന 'തനി ഒരുവൻ 2'ലും നായികയായി നയൻസ് അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 ജയം രവി, നയൻതാര, അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2015ൽ പുറത്തിറങ്ങിയ 'തനി ഒരുവൻ' ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. ജയം രവിയും നയൻതാരയും അഭിനയിക്കുന്ന രണ്ടാം ഭാഗത്തിനായി മോഹൻരാജ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. 

Share this story